Mufti Ismail Menk Will Inaugurate Profcon (March 7, 7 PM) || Profcon will be Held at Al Ameen College, Edathala, Aluva (Ernakulam) || Profcon Online Registration - Click Here || MSM Profcon 2014 at Ernakulam March 7,8,9

വിശ്വപ്രസിദ്ധ ഇസ്‌ലാമിക പണ്‌ഡിതര്‍ പ്രോഫ്‌കോണ്‍ വേദിയിൽ

ആലുവ: ലോകപ്രശസ്‌ത ഇസ്‌ലാമിക പണ്‌ഡിതരുടെയും പ്രഭാഷകരുടെയും ടെലിവിഷന്‍ അവതാരകരുടെയും സാനിദ്ധ്യം കൊണ്ട് എം എസ്‌ എം പ്രോഫ്‌കോണ്‍ ശ്രദ്ധയമാകുകയാണ്‌. നിരവധി അന്ത്രാഷ്‌ട്ര ഇസ്‌ലാമിക വേദികളിൽ പ്രഭാഷണം നടത്തിയ മുഫ്‌തി മൂസ ഇസ്‌മായിൽ മെങ്ക്‌ , ഡോ. ശുഐബ്‌ സയ്യാദ്‌ (മുംബൈ), ദാവൂദ്‌ വാഹിദ്‌,നിസാര്‍ നാദിയാവാല (മുംബൈ), അഡ്വ. മായിന്‍കുട്ടി മേത്തര്‍, എം എം അക്‌ബര്‍ തുടങ്ങിയവര്‍ എം എസ്‌ എം പ്രോഫ്‌കോണിലെത്തിയത്‌ പ്രൊഫഷണൽ വിദ്യാര്‍ഥികളിൽ കൗതുകമുണര്‍ത്തി. മതേതര രാജ്യമായ ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനം അത്ഭുതപ്പെടുത്തുന്നതാണെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ മനുഷ്യ സൗഹാര്‍ദ്ദം അനന്യമാണെന്നും പ്രഭാഷകന്മാര്‍ ചൂണ്ടിക്കാട്ടി. 

 

തീവ്രവാദവേട്ടയുടെ മറവിൽ നിരപരാധികളായ പ്രൊഫഷണലുകളെ പീഡിപ്പിക്കുന്ന ത്‌ അവസാനിപ്പിക്കണമെന്ന് എം എസ്‌ എം പ്രോഫ്‌കോണ്‍

ആലുവ: തീവ്രവാദവേട്ടയുടെ മറവിൽ നിരപരാധികളായ മുസ്‌ലിം പ്രൊഫഷണലുകളെ മാനസികമായി പീഡിപ്പിക്കുന്ന ത്‌ അവസാനിപ്പിക്കണമെന്ന് എം എസ്‌ എം ദേശീയ പ്രൊഫഷണൽ വിദ്യാര്‍ഥി സമ്മേളനം (പ്രോഫ്‌കോണ്‍) ആവശ്യപ്പെട്ടു. പോലീസ്‌ വേട്ടയുടെ പേരിൽ നാടു വിടേണ്ട ഗതികേട്‌ പ്രൊഫഷണലുകള്‍ക്ക്‌ ഉണ്ടാകരുത്‌. ജാതിയും മതവും നോക്കി ഉന്ന ത സ്ഥാനങ്ങളിൽ ഉദ്യോഗാര്‍ഥികളെ നിയമിക്കുമ്പോള്‍ കര്‍മശേഷിയും പരിജ്ഞാനവും പരിഗണിക്കാതെ പോകരുത്‌. സാമൂഹിക-രാഷ്‌ട്രീയ-വിദ്യാഭ്യാസ രംഗത്ത്‌ യുവജനങ്ങളുടെ ബുദ്ധിയും വേഗതയും ഉപയോഗിക്കാന്‍ സന്മനസ്‌ കാണിക്കണം. ജനപക്ഷത്ത്‌ നിൽക്കുന്ന പുതിയൊരു രാഷ്‌ട്രീയ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ യുവാക്കള്‍ നേതൃത്വം നൽകണം. സര്‍ഗാത്മക സംവാദത്തിന്റെ ഇടങ്ങളായി നവമാധ്യങ്ങളെ മാറ്റിയെടുക്കാന്‍ ക്രിയാത്മകമായ നീക്കങ്ങള്‍ക്ക്‌ വിദ്യാര്‍ഥി യുവജനങ്ങള്‍ മുന്നോട്ട് വരണം. യുവാക്കളുടെ കര്‍മശേഷിയും ബുദ്ധിയും മരവിപ്പിക്കുന്ന സൈബറിടങ്ങളിലെ ലൈംഗികതയുടെ അതിപ്രസരത്തിന്‌ തടയിടാന്‍ അധികാരികള്‍ ആര്‍ജവം കാണിക്കണം.


MSM Profcon Ernakulamകരിയര്‍ മികവ്‌ നേടാനുള്ള മത്സരത്തിനിടയിൽ മാനവിക മൂല്യങ്ങൾ ചോര്‍ന്നു പോകുന്നത് പ്രൊഫഷണലുകള്‍ ഗൗരവത്തോടെ കാണണം. രാജ്യ നന്മക്ക്‌ വിനിയോഗിക്കേണ്ട യുവാക്കളുടെ ബുദ്ധിയും കഴിവും ലഹരികള്‍ കരിച്ചു കളയുന്ന സാഹചര്യം ഇല്ലാതാക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണം. രാഷ്‌ട്രത്തിന്റെ എല്ലാ സൗകര്യവും അനുഭവിച്ച്‌ പഠിച്ച്‌ പുറത്തിറങ്ങുന്നവര്‍ രാഷ്‌ട്രത്തോടും സമൂഹത്തോടും കൂറ്‌ പുലര്‍ത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജോലി-പഠന ആവശ്യാര്‍ഥം യാത്രചെയ്യേണ്ടി വരുന്ന വനിതാ പ്രൊഫഷണലുകളുടെയും പ്രൊഫഷണൽ വിദ്യാര്‍ഥിനികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രൊഫഷണൽ ഗേള്‍സ്‌ ഗാതറിങ്ങ്‌ ആവശ്യപ്പെട്ടു. ആദര്‍ശ സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ടി പി അബ്‌ദുല്ല ക്കോയ മദനി ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം വൈസ്‌ പ്രസിഡന്റ്‌ ഡോ. എന്‍ എ മന്‍സൂര്‍, കെ എന്‍ എം സെക്രട്ടറിമാരായ എം അബ്‌ദുറഹ്‌മാന്‍ സലഫി, പി പി ഉണ്ണീന്‍കുട്ടി മൗലവി, എം ടി അബ്‌ദുസ്സമദ്‌ സുല്ലമി, പാലത്ത്‌ അബ്‌ദുറഹ്‌മാന്‍ മദനി, ഡോ. സുൽഫിക്കര്‍ അലി, ഐ എസ്‌ എം പ്രസിഡന്റ്‌ ഡോ. എ ഐ അബ്‌ദുൽ മജീദ്‌ സ്വലാഹി, ജനറൽ സെക്രട്ടറി പി കെ സകരിയ്യ സ്വലാഹി, എം എസ്‌ എം പ്രസിഡന്റ്‌ ആദിൽ അത്വീഫ്‌, ജനറ. സെക്രട്ടറി സിറാജ്‌ ചേലേമ്പ്ര, ഹനീഫ്‌ കായക്കൊടി, ശബീര്‍ കൊടിയത്തൂര്‍, പി എം എ വഹാബ് , മുസ്‌തഫ തന്‍വീര്‍, സഗീര്‍ കാക്കനാട്‌, ഷമീര്‍ സ്വലാഹി, ദിര്‍ഷ കള്ളിയത്ത്‌, നസീറുദ്ദീന്‍ റഹ്‌മാനി, അഹ്‌മദ്‌ അനസ്‌ മൗലവി എന്നിവര്‍ സംസാരിച്ചു. ആത്മീയതയുടെ അടിത്തറ എന്ന സെഷന്‍ മുംബൈയിലെ ഡോ. ശുഹൈബ്‌ സയ്യിദ്‌ ഉദ്‌ഘാടനം ചെയ്‌തു. നിഅ്‌മത്തുല്ല ഫാറൂഖി, ഹദ്‌യത്തുല്ല സലഫി, മായിന്‍ കട്ടി സു.മി, ടി പി അബ്‌ദുറസാഖ്‌ ബാഖവി എന്നിവര്‍ സംസാരിച്ചു. പ്രൊഫഷണൽ വിദ്യാര്‍ഥികള്‍ക്ക്‌ വേണ്ടി സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പിന്‌ നിസാര്‍ നാദിയാവാല നേതൃത്വം നൽകി. ദാവൂദ്‌ വാഹിദ്‌ പ്രസംഗിച്ചു. ഗേള്‍സ്‌ ഗാതറിങ്ങ്‌ ആബിദ ഫാറൂഖി ഉദ്‌ഘാടനം ചെയ്‌തു. ആത്മീയതയുടെ ജീവനകല എന്ന സെഷനിൽ സാലിഷ്‌ വാടാനപ്പള്ളി, ജൗഹര്‍ അയനിക്കോട്‌, അലിശാക്കിര്‍ മുണ്ടേരി എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ്‌ മന്ത്രി കെ ബാബു ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌, വി ഡി സതീശന്‍ എം എ. എ, ഹൈബി ഈഡന്‍ എം എ. എ, അഡ്വ. എ എം ആരിഫ്‌ എം എ. എ, ഡോ. എം എന്‍ മുസ്‌തഫ, പി കെ നിംഷിദ്‌, എ പി ജൗഹര്‍ സാദത്ത്‌ സംസാരിച്ചു. നാഷണ. ലീഡേഴ്‌സ്‌ മീറ്റി. ഡോ. മുഹമ്മദ്‌ യൂസഫ്‌, പ്രൊഫ. സി എ ബാബു,അഡ്വ. മായിന്‍കുട്ടി മേത്തര്‍, ഡോ. ഹൈദര്‍ അലി കള്ളിയത്ത്‌, റാഷിദ്‌ അബ്‌ദു., എന്‍ എം ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഞായറാഴ്‌ച സമാപിക്കും.

"മീറ്റ്‌ ദി സ്കോളേയ്സ് " ഫെബ്രുവരി 16-ന് കോഴിക്കോട്

ഈ വരുന്ന മാര്‍ച്ച്  7,8,9 തിയ്യതികളില്‍ എറണാകുളത്ത്  വെച്ച്  നടക്കുന്ന  എം.എസ് .എം പ്രോഫ് ക്കോണ്‍ ദേശീയ പ്രഫഷണൽ വിദ്യാർഥി സമ്മേളനത്തിൻറെ ഭാഗമായി എം .എസ് .എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന "മീറ്റ്‌ ദി സ്കോളേയ്സ് " 2014 ഫെബ്രുവരി 16-ന്  കോഴിക്കോട് സി.ഡി ടവറിൽ  വെച്ച് നടക്കും.വിവിധ വിഷയങ്ങളിൽ പ്രമുഖർ വിദ്യാർഥികളു മായി സംവദിക്കും. ജീവിത ലക്‌ഷ്യം എന്ന വിഷയത്തെ ആസ്പദമാക്കി കെ.വി അബ്ദുല്ലത്തീഫ് മൗലവി, മരണം എന്ന വിഷയത്തിൽ അൻസാർ നന്മണ്ട , ദഅ`വത്ത്  എന്ന  വിഷയത്തിൽ എം.എസ് .എം സംസ്ഥാന പ്രസിഡന്റ്  ആദിൽ അത്വീഫ് സ്വലാഹി , പരലോകം എന്ന വിഷയത്തിൽ ഉനൈസ് പാപ്പിനിശ്ശേരി, ഇസ്വ് ലാഹി പ്രസ്ഥാനം അന്നും ഇന്നും എന്നാ വിഷയത്തിൽ എം.എസ് .എം സംസ്ഥാന വൈസ്  പ്രസിഡന്റ് ശുക്കൂർ സ്വലാഹി ആലപ്പുഴ എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിക്കും. പരിപാടി  രാവിലെ 9 മണിക്ക് ആരംഭിച്ച്  വൈകുന്നേരം  4 മണിക്ക് അവസാനിക്കും .ഈ വരുന്ന മാര്‍ച്ച്  7,8,9 തിയ്യതികളില്‍ എറണാകുളത്ത്  വെച്ച്  നടക്കുന്ന  എം.എസ് .എം പ്രോഫ് ക്കോണ്‍ ദേശീയ പ്രഫഷണൽ വിദ്യാർഥി സമ്മേളനത്തിൻറെ ഭാഗമായി എം .എസ് .എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന "മീറ്റ്‌ ദി സ്കോളേയ്സ് " 2014 ഫെബ്രുവരി 16-ന്  കോഴിക്കോട് സി.ഡി ടവറിൽ  വെച്ച് നടക്കും.വിവിധ വിഷയങ്ങളിൽ പ്രമുഖർ വിദ്യാർഥികളു മായി സംവദിക്കും. ജീവിത ലക്‌ഷ്യം എന്ന വിഷയത്തെ ആസ്പദമാക്കി കെ.വി അബ്ദുല്ലത്തീഫ് മൗലവി, മരണം എന്ന വിഷയത്തിൽ അൻസാർ നന്മണ്ട , ദഅ`വത്ത്  എന്ന  വിഷയത്തിൽ എം.എസ് .എം സംസ്ഥാന പ്രസിഡന്റ്  ആദിൽ അത്വീഫ് സ്വലാഹി , പരലോകം എന്ന വിഷയത്തിൽ ഉനൈസ് പാപ്പിനിശ്ശേരി, ഇസ്വ് ലാഹി പ്രസ്ഥാനം അന്നും ഇന്നും എന്നാ വിഷയത്തിൽ എം.എസ് .എം സംസ്ഥാന വൈസ്  പ്രസിഡന്റ് ശുക്കൂർ സ്വലാഹി ആലപ്പുഴ എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിക്കും. പരിപാടി  രാവിലെ 9 മണിക്ക് ആരംഭിച്ച്  വൈകുന്നേരം  4 മണിക്ക് അവസാനിക്കും .

എം.എസ് .എം പ്രോ ഫ് ക്കോണ്‍ കർട്ടൻ റെയ്സർ എം.ഇ.എസ് കുറ്റിപ്പുറത്ത്

 കുറ്റിപ്പുറം : ഈ വരുന്ന മാര്‍ച്ച്  7,8,9 തിയ്യതികളില്‍ എറണാകുളത്ത്  വെച്ച്  നടക്കുന്ന  എം.എസ് .എം പ്രോഫ് ക്കോണ്‍ ദേശീയ പ്രഫഷണൽ വിദ്യാർഥി സമ്മേളനത്തിൻറെ ഭാഗമായി  പ്രീ-പ്രോ ഫ് ക്കോണ്‍ മീറ്റ്‌  കർട്ടൻ  റെയ്സർ സംഘടിപ്പിക്കുന്നു . 2014  ഫെബ്രുവരി 18 -ന്  വൈകുന്നേരം 4 മണിക്ക്  കുറ്റിപ്പുറം എം.ഇ.എസ്  എഞ്ചിനിയറിംഗ് കോളേജ് പരിസരത്ത്  വെച്ചാണ്  സംഘടിപ്പിക്കുനത് . "സമകാലിക ഇസ്ലാം " എന്ന വിഷയത്തിൻറെ അടിസ്ഥാനത്തിൽ നടക്കുന്ന തുറന്ന സംവാദത്തിന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ നിച്ച് ഓഫ് ട്രൂത്ത്‌  ഡയരക്ടര്‍ എം.എം അക്ബര്‍ നേത്രത്വം നല്‍കും. വിഷയവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് അവസരമുണ്ടാകുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംഗ് കോളേജ് യൂണിറ്റാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

"സൈൻ അപ്പ് " എം.എസ് .എം പ്രീ - പ്രോഫ് ക്കോണ്‍ മീറ്റ്‌ തൃശ്ശൂരിൽ

തൃശ്ശൂർ: മാർച്ച് 7,8,9 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന എം.എസ് .എം  പ്രോഫ് ക്കോണ്‍ ദേശീയ പ്രഫഷണൽ വിദ്യാർഥി സമ്മേളനത്തിൻറ ഭാഗമായി തൃശ്ശൂർ ജില്ലാ കാമ്പസ് വിംഗ് സംഘടിപ്പിക്കുന്ന  "സൈൻ അപ്പ് " എം.എസ് .എം പ്രീ - പ്രോഫ് ക്കോണ്‍ മീറ്റ്‌  ഫെബ്രുവരി 19 -ന് തൃശ്ശൂർ  സാഹിത്യ അക്കാദമി ഹാളിൽ  വെച്ച് നടക്കും. എം.എസ് .എം സംസ്ഥാന പ്രസിഡന്റ്  ആദിൽ അത്വീഫ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തും.

ഭാഷയുടെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്നത് അപമാനം: എം എസ് എം

മലപ്പുറം: ഭാഷയുടെ പേരില്‍ വര്‍ഗീയയും വിഭാഗീയതയും വളര്‍ത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണെന്ന് എം എസ് എം. ഭാഷകള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കരിക്കുലം നവീകരണം അവസാനിപ്പിക്കണം. അറബി ഭാഷയുടെ നിലനില്‍പ്പിനായി എന്തെങ്കിലും ചെയ്യാനൊരുങ്ങുമ്പോഴേക്ക് സാമുദായിക നേതാക്കളെകൊണ്ട് വിദ്യാഭ്യാസ മന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തന്ത്രം അവസാനിപ്പിച്ചേ പറ്റൂ. അറബിയിലും മലയാളത്തിലും അവഗാഹമായ അറിവ് നേടിയ നവോത്ഥാന നായകര്‍ സനാഉല്ല മക്തി തങ്ങളെയാണ് ഭാഷാ ഭ്രാന്ത് പിടിച്ചവര്‍ മാതൃകയാക്കേണ്ടത്. ഭാഷാ സ്‌നേഹം ഭ്രാന്തായി മാറി ഭാഷകള്‍ക്ക് നേരെ പരസ്പരം കോടാലിയെടുക്കുന്നത് എല്ലാവര്‍ക്കും നാശമേ വരുത്തൂ.
നിതാഖാത്ത് പോലുള്ള കടുത്ത നിയമങ്ങള്‍ പ്രവാസികള്‍ക്കു മീതെ ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ മതവും നിറവും നോക്കാതെ എല്ലാവര്‍ക്കും അറബി ഭാഷയും ജോലിസാദ്ധ്യതയുള്ള പ്രത്യേക കോഴ്‌സുകളും സ്വായത്തമാക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. നിതാഖാത്ത് മൂലം ജോലി നഷ്ടപ്പെട്ടവരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണം.
വര്‍ഗീയത പടര്‍ത്തി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സാഹചര്യം ഇല്ലാതാക്കണം. ദൈവനിരാസവും മതതീവ്രതയും കാമ്പസുകളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തുറന്ന് കാണിക്കണം. അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെയുള്ള നിയമം പാസാക്കാന്‍ കേരള സര്‍ക്കാര്‍ ധൈര്യം കാണിക്കണം. മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാറുകള്‍ അനാചാരങ്ങള്‍ക്കെതിരെയുള്ള നിയമം പാസാക്കാന്‍ തയ്യാറെടുക്കുന്നത് സ്വാഗതാര്‍ഹമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി വിഭാഗീയതയും വിദ്വേഷവും പരത്തുന്നത് തടയാനുള്ള ശക്തമായ നിയമം കൊണ്ടു വരണം.
അറബി, ഇംഗ്ലീഷ് ഭാഷകളിലെ ഉന്നത നിലവാരമുള്ള ഉപരി പഠനത്തിന് മലബാറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ധാരാളമായി ആശ്രയിച്ചു കൊണ്ടിരിക്കുന്ന ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയിലെ ബിരുദ, ബിരുദാനന്തര ഗവേഷണ കോഴ്‌സുകള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളുടെയും പി എസ് സിയുടെയും അംഗീകാരം ആശയക്കുഴപ്പങ്ങള്‍ക്കിടയില്ലാത്ത വിധം ഉറപ്പു വരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സമ്പ്രദായങ്ങളും കരിക്കുലവും സ്വീകരിച്ചതിന്റെ പേരില്‍ ഒരു ദേശീയ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ക്ക് വിചിത്രമായ രീതിയില്‍ കേരളത്തില്‍ മാത്രം തുല്യതാ/ അംഗീകാര പ്രശ്‌നമുണ്ടാക്കുന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന അപമാനകരമായ യാഥാസ്ഥിതികത്തിന്റെ തെളിവാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഇഫ്‌ളു ക്യാമ്പസ് മലപ്പുറത്ത് സ്ഥാപിക്കുവാനുള്ള പരിശ്രമങ്ങള്‍ സജീവമാകുന്ന പാശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ സത്വര ശ്രദ്ധ ഈ വിഷയത്തിലുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അറബി ഭാഷ; സൗന്ദര്യം, ശാസ്ത്രം എന്ന സെഷന്‍ അഡ്വ. ഉമര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുസ്സമദ് സുല്ലമി, അബ്ദുറസാഖ് ബാഖവി, ഹദ്‌യത്തുല്ല സലഫി, മൊയ്തീന്‍ കോയ മദീനി, ഫൈസല്‍ ബാബു സലഫി, അമീന്‍ അസ്‌ലഹ് പ്രസംഗിച്ചു.
അറബി ഭാഷ-പഠനം സാധ്യത സെഷന്‍ കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ മദനി പാലത്ത്, എ പി ആരിഫ് സൈന്‍, പ്രഫ.മായിന്‍കുട്ടി സുല്ലമി, അബ്ദുസ്സമദ് ഇരിവേറ്റി, മുജീബ് സ്വലാഹി പ്രസംഗിച്ചു.
നാഷണല്‍ അറബിക് സെമിനാര്‍ ഡോ. ഫദ്‌ലുല്ല ഉദാഘാടനം ചെയ്തു. ഡോ. ഷെയ്ക്ക് മുഹമമ്ദ്, അബ്ദുല്‍ അസീസ് മദീനി, ഷരീഫ് കോപിലാന്‍, സഅദുദ്ദീന്‍ സ്വലാഹി പ്രസംഗിച്ചു.
അറബിക് കലാലയങ്ങള്‍ മാതൃക എന്ന സെഷന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് മൗലവി മാറഞ്ചേരി, ഡോ.സുല്‍ഫിക്കര്‍ അലി, ശരീഫ് മേലേതില്‍, നവാസ് ഒറ്റപ്പാലം, സലീല്‍ പ്രസംഗിച്ചു.
ആദര്‍ശ സമ്മേളനം ടൂറിസം-സാംസ്‌കാരിക വകുപ്പു മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ മദനി, അലി ശാക്കിര്‍ മുണ്ടേരി, ജൗഹര്‍ അയനിക്കോട്, അഡ്വ. ഇസ്ഹാഖ്, സാഹിര്‍ എരഞ്ഞിക്കല്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം വ്യവസായ- ഐ ടി വകുപ്പു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.സാമുദായിക സമുദ്ധാരണത്തിന് അറബി ഭാഷയുടെ പ്രചാരണം ഏറെ പങ്ക് വഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ പ്രചാരണത്തിനും ഭാഷാകേന്ദ്രങ്ങളുടെ നിര്‍മാണത്തിലും മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ വഹിച്ച പങ്ക്് നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2014 മാര്‍ച്ച് 7,8,9 തിയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന പ്രോഫ്‌കോണ്‍ പ്രഖ്യാപനവും അദ്ദഹം നടത്തി. ന്യൂനപക്ഷ-നഗര വികസന വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും അറബിഭാഷയെ വിദ്യാഭ്യാസ-വ്യാവസായിക പുരോഗതിക്ക് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ ഭാഷയുടെ പുരോഗതിക്ക് വേണ്ടി ജാതിമത ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു.
കെ ജെ യു പ്രസിഡണ്ട് ടി കെ മുഹ്‌യുദ്ധീന്‍ ഉമരി, കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ക്വാദിര്‍ മൗലവി, പി.പി. ഉണ്ണീന്‍കുട്ടി മൗലവി, എം അബ്ദുറഹ്മാന്‍ സലഫി, ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, പി.കെ സകരിയ്യ സ്വലാഹി, സിറാജ് ചേലേമ്പ്ര, ആദില്‍ അത്വീഫ്, അഹ്മദ് അനസ് മൗലവി, ഒ അഹമ്മദ് കുട്ടി, മുനീര്‍ കാരക്കുന്ന്, ശുക്കൂര്‍ സ്വലാഹി പ്രസംഗിച്ചു.

 

About Us

Mujahid Students Movement (MSM), Kerala, India, the student wing of Kerala Nadvathul Mujahideen, the reformist Islamic Organisation in South India. Islahi or Salafi Movement is the renowned organization which took a leading role in the process of renaissance and reformation among the Muslim Community in Kerala in 1920s. Its role in religious, ...